"സായിറാം ഭട്ടിന്‍െറ സേവനം മാതൃകാപരം'

ബദിയഡുക്ക: സായിറാം ഭട്ട് നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന തന്നെപ്പോലുള്ള ജനപ്രതിനിധികള്‍ക്ക് മാതൃകയാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍. അദ്ദേഹത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് മഹത്വമേറെയാണെന്നും മന്ത്രി പറഞ്ഞു. നിര്‍ധന കുടുംബങ്ങള്‍ക്കായി സായിറാം ഭട്ട് നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനവും തയ്യല്‍ മെഷീന്‍ വിതരണവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സായിറാം ഭട്ട് സ്വന്തം ചെലവില്‍ നിര്‍മിച്ച് നല്‍കുന്ന 238, 239ാമത് വീടുകളുടെ താക്കോലാണ് ഞായറാഴ്ച മന്ത്രി കൈമാറിയത്. ചടങ്ങില്‍ എട്ടുപേര്‍ക്ക് തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മാഹിന കേളോട്ട്, ശ്യാമപ്രസാദ് മാന്യ, ജഗന്നാഥ ഷെട്ടി, എം. മദനന്‍, ഖാദര്‍ മാന്യ, സഞ്ജീവ റൈ, ഡി. ശങ്കരന്‍, എന്‍. കേശവ പ്രസാദ് എന്നിവര്‍ സംസാരിച്ചു. കെ.എന്‍. കൃഷ്ണ ഭട്ട് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT