കാസര്‍കോട്: ചൗക്കി ആസാദ് നഗറില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേരുടെ നില ഗുരുതരം. കമ്പാര്‍ ദേശാംകുളത്തെ ജലാല്‍ (22), ഫക്രുദ്ദീന്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ജലാലിനെ പ്രഥമ ശുശ്രൂഷക്കുശേഷം മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. ചൗക്കിയിലേക്ക് പോവുകയായിരുന്ന കെ.എല്‍ 14 എസ് 161 നമ്പര്‍ ഹോണ്ട സിറ്റി കാര്‍ ഉളിയത്തടുക്ക ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എല്‍ 14 എന്‍ 6107 നമ്പര്‍ ഫാഷന്‍ പ്ളസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഓട്ടോയെ മറികടക്കുന്നതിനിടയിലാണ് കാര്‍ ബൈക്കിലിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.