ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നു –വി.എം. സുധീരന്‍

ചെറുവത്തൂര്‍: ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളെ വെട്ടിനിരത്തിക്കൊണ്ടിരിക്കുകയാണ് അമിത് ഷായും നരേന്ദ്രമോദിയുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ പറഞ്ഞു. ചെറുവത്തൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച യു.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വര്‍ഗീയ കലാപമുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഇവരുടെ ശ്രമം. സി.പി.എം എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി രാഷ്ട്രീയ ഭീകരതയാണ് കൊണ്ടുനടക്കുന്നത്. ഇവ രണ്ടിനുമെതിരായ പോരാട്ടമാണ് യു.ഡി.എഫ് നടത്തിവരുന്നതെന്നും കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞു. ടി.സി. കുഞ്ഞബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് അഡ്വ. സി.കെ. ശ്രീധരന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍, കെ.പി.സി.സി നിര്‍വാഹക സമിതി അംഗങ്ങളായ പി. ഗംഗാധരന്‍ നായര്‍, അഡ്വ. എം.സി. ജോസ്, ഡി.സി.സി മുന്‍ വൈസ് പ്രസിഡന്‍റ് പി.സി. രാമന്‍, ഡി.സി.സി വൈസ് പ്രസിഡന്‍റുമാരായ അഡ്വ. കെ.കെ. രാജേന്ദ്രന്‍, പി.കെ. ഫൈസല്‍, ഹക്കീം കുന്നില്‍, സെക്രട്ടറിമാരായ കെ.വി. സുധാകരന്‍, ബാലകൃഷ്ണന്‍ പെരിയ, എ. ഗോവിന്ദന്‍ നായര്‍, പി.വി. സുരേഷ്, വി.കെ. ഹമീദലി, എം. രാധാകൃഷ്ണന്‍ നായര്‍, വി. നാരായണന്‍, പൊറായിക് മുഹമ്മദ്, ടി.പി. അഷ്റഫ്, ഇ.കെ. മഹ്മൂദ് ഹാജി, നീലഗിരി ലത്തീഫ്, സി.പി. കൃഷ്ണന്‍, എ.എ. റഹീം ഹാജി, ഡോ. കെ.വി. ശശിധരന്‍, പി.കെ. രഘുനാഥ് എന്നിവര്‍ സംസാരിച്ചു. ജില്ലാ, ബ്ളോക്, ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥികളെ കെ.പി.സി.സി പ്രസിഡന്‍റ് പരിചയപ്പെടുത്തി. കാഞ്ഞങ്ങാട്: രാജ്യത്തെ വര്‍ഗീയതയുടെ ആപത്തിലേക്ക് നയിക്കുകയാണ് മോദി സര്‍ക്കാറെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ അഭിപ്രായപ്പെട്ടു. പുല്ലൂര്‍-പെരിയ ഐക്യജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരിച്ചേരി നാരായണന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. സി.കെ. ശ്രീധരന്‍, പി. ഗംഗാധരന്‍ നായര്‍, അഡ്വ. എം.സി. ജോസ്, ഹക്കീം കുന്നില്‍, ടി.കെ. ഫൈസല്‍, ബാലകൃഷ്ണന്‍ പെരിയ, മുസ്തഫ പാറപ്പള്ളി, സി.കെ. അരവിന്ദാക്ഷന്‍, വി.പി. പ്രദീപ്കുമാര്‍, സാജിദ് മൗവ്വല്‍ എന്നിവര്‍ സംസാരിച്ചു. നീലേശ്വരം: നഗരസഭ യു.ഡി.എഫ് പൊതുയോഗം കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കണ്‍വീനര്‍ റഫീഖ് കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍, ഡി.സി.സി പ്രസിഡന്‍റ് സി.കെ. ശ്രീധരന്‍, പി. ഗംഗാധരന്‍ നായര്‍, എം.സി. ജോസ്, എം. രാധാകൃഷ്ണന്‍ നായര്‍, പി. രാമചന്ദ്രന്‍, മാമുനി വിജയന്‍, ഇ.കെ. മുസ്തഫ, ജോസ് വരയില്‍, സാജിദ് മൗവ്വല്‍, രമേശന്‍ കരുവാച്ചേരി, എം. അസിനാര്‍ എന്നിവര്‍ സംസാരിച്ചു. കെ.പി.സി.സി പ്രസിഡന്‍റായി ആദ്യമായി നീലേശ്വരത്തത്തെിയ സുധീരന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.