ചെറുവത്തൂര്‍: ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ പഴയ കെട്ടിടങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. ചെറുവത്തൂര്‍ ബസ്സ്റ്റാന്‍ഡിലേക്ക് പോകാന്‍ യാത്രക്കാര്‍ ട്രെയിനിറങ്ങുന്ന ഭാഗത്താണ് ഈ കെട്ടിടങ്ങളുള്ളത്. മേല്‍ക്കൂരയുടെ മരങ്ങള്‍ ദ്രവിച്ച് ചുവരുകള്‍ വിണ്ടുകീറി ഏതുനിമിഷവും നിലംപൊത്താമെന്ന നിലയിലാണ് ഈ കെട്ടിടങ്ങളുള്ളത്. ട്രെയിന്‍ വരുന്നതിന് യാത്രക്കാര്‍ കാത്തുനില്‍ക്കുന്നതും മറ്റും ഇതിന് സമീപത്താണ് എന്നത് ദുരന്ത ഭീഷണി ഇരട്ടിയാക്കുന്നു. ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനെ ആശ്രയിച്ച് മറ്റിടങ്ങളിലേക്ക് തൊഴിലുകള്‍ക്കും മറ്റും പോകുന്നവര്‍ക്ക് ഉപകാരപ്രദമാകുംവിധം കടകളും താമസ മുറികളും മറ്റും പ്രവര്‍ത്തിച്ചിരുന്ന കടകളാണിവ. ചെറുവത്തൂര്‍ ബസ്സ്റ്റാന്‍ഡ് വികസിച്ചതോടെ കച്ചവടക്കാര്‍ അവിടങ്ങളിലേക്ക് ചേക്കേറിയതിനെ തുടര്‍ന്നാണ് ഈ കെട്ടിടങ്ങള്‍ ഉപയോഗശൂന്യമായത്. രാത്രികാലങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ താവളവുമായി ഇവിടം മാറുകയാണ്. ഉടന്‍ പൊളിച്ചുനീക്കി അപകട ഭീഷണി അകറ്റണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.