ഇന്‍ഡോര്‍ സ്റ്റേഡിയവും കോളജ് ഓഡിറ്റോറിയവും വിപുലീകരിക്കണം

വിദ്യാനഗര്‍: കാസര്‍കോട് ഗവ. കോളജിലെ നിലവിലുള്ള ഓഡിറ്റോറിയം 1200 പേര്‍ക്കുള്ള സീറ്റിങ് കപ്പാസിറ്റിയോടെ വിപുലീകരിക്കാനും കഴിഞ്ഞവര്‍ഷം സാങ്കേതികമായ കാരണങ്ങളാല്‍ നഷ്ടപ്പെട്ട ഇന്‍ഡോര്‍ സ്റ്റേഡിയം വീണ്ടും പണിയാനും കോളജ് ഡെവലപ്മെന്‍റ് കൗണ്‍സില്‍ (സി.ഡി.സി) യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം അടുത്ത നിയമസഭയില്‍ ഉന്നയിക്കാന്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയോട് ആവശ്യപ്പെട്ടു. സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്‍െറ നിര്‍മാണവും കോളജ് പൂര്‍ണമായും പെയിന്‍റിങ് നടത്താനും യോഗം ആവശ്യപ്പെട്ടു. നിര്‍മാണം പൂര്‍ത്തിയാക്കിയ കോളജ് ഗ്രൗണ്ടും ബാസ്കറ്റ്ബാള്‍ കോര്‍ട്ടും തീരെ നിലവാരം കുറഞ്ഞ രീതിയിലാണ് നിര്‍മിച്ചതെന്ന് യോഗം എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ശ്രദ്ധയില്‍പെടുത്തി. പുതുതായി നിര്‍മിച്ച ടോയ്ലറ്റിലും വലിയ അപാകതകള്‍ കണ്ടത്തെിയിട്ടുണ്ട്. ഇവ രണ്ടും നേരിട്ട് പരിശോധിക്കുമെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബാബു കലക്ടര്‍ക്ക് ഉറപ്പ് നല്‍കി. സ്പോര്‍ട്സ് ഗ്രൗണ്ട് നിര്‍മാണത്തിലും ബാസ്കറ്റ്ബാള്‍ കോര്‍ട്ട് നിര്‍മാണത്തിലും കാണിച്ച അഴിമതി അന്വേഷിച്ച് കണ്ടത്തെണമെന്നും ഒ.എസ്.എ പ്രസിഡന്‍റ് ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ഒ.എസ്.എ പ്രസിഡന്‍റ് സി.എല്‍. ഹമീദ്, പി.ടി.എ പ്രസിഡന്‍റ് ബാലകൃഷ്ണന്‍, പ്രഫ. പി.വി. മാധവന്‍ നായര്‍, എക്സി. എന്‍ജിനീയര്‍ കെ.ടി. ബാബു, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. ബാബുരാജ്, ഡോ. വി. മുഹമ്മദ് നൂറുല്‍അമീന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.