ബദിയടുക്കയില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നു

ബദിയടുക്ക: തെരുവുനായ ശല്യം രൂക്ഷമായതോടെ ബദിയടുക്ക ടൗണിലും പരിസരപ്രദേശങ്ങളിലും ഭീതി പരന്നു. വളര്‍ത്തുമൃഗങ്ങളായ ആടുകളെയും കോഴികളെയും കൊന്നൊടുക്കുന്നത് പതിവായി. കഴിഞ്ഞദിവസം ബദിയടുക്ക വളമലയിലെ ജിമ്മി ജോര്‍ജിന്‍െറ കൂട്ടില്‍നിന്ന് രണ്ട് ആടുകളേയാണ് കൊന്നൊടുക്കിയത്. ഒരാഴ്ച മുമ്പ് ഈ പ്രദേശത്ത് നിരവധി കോഴികളെയും തെരുവുനായ കടിച്ചുകൊന്നിരുന്നു. അലഞ്ഞുതിരിയുന്ന നായകള്‍ക്ക് നിയന്ത്രണം ഉണ്ടാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോഴും ബദിയടുക്ക പഞ്ചായത്തില്‍ ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ തുടങ്ങിയിട്ടില്ല്ള. ഭ്രാന്തിളകിയ നായകളുടെ ഭീഷണിമൂലം പ്രദേശത്തെ പശുക്കളുടെ പാല്‍ കുടിക്കാന്‍പോലും ജനങ്ങള്‍ ഭയപ്പെടുന്നു. സ്കൂള്‍, മദ്റസ കുട്ടികള്‍ നടന്നുപോകാന്‍ ഭയപ്പെടുന്ന അവസ്ഥയാണ് ഉള്ളത്. തെരുവുനായ ശല്യത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.