അപകടത്തില്‍പെട്ട ലോറി നീക്കുന്നതിനിടെ വീണ്ടും അപകടം

മഞ്ചേശ്വരം: പൊസോട്ട് അപകടത്തില്‍പെട്ട ലോറി ക്രെയിന്‍ ഉപയോഗിച്ച് നീക്കുന്നതിനിടയില്‍ വീണ്ടും അപകടം. സിഗ്നല്‍ നല്‍കാതെ ക്രെയിന്‍ പെട്ടെന്ന് ഗാരേജിലേക്ക് തിരിച്ചപ്പോഴാണ് അപകടം. ക്രെയിനിന് പിറകിലുണ്ടായിരുന്ന മോട്ടോര്‍ സൈക്കിള്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ പിന്നാലെ വന്ന ടാങ്കര്‍ ലോറി ബൈക്കിലിടിക്കുകയായിരുന്നു. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന കുഞ്ചത്തൂരിലെ അബൂബക്കറിന്‍െറ മകന്‍ സദ്ദാമിനാണ് (27) ഗുരുതരമായി പരിക്കേറ്റത്. സദ്ദാമിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടാങ്കര്‍ ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. മഞ്ചേശ്വരം പൊലീസത്തെി ടാങ്കര്‍ ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.