കേരളോത്സവം ബ്ളോക് മുതല്‍; സംഘാടനത്തില്‍ ആശങ്ക

കാഞ്ഞങ്ങാട്: കേരളോത്സവം പഞ്ചായത്തുതലത്തില്‍ ഒഴിവാക്കിയത് ബ്ളോക്കുതല മത്സരത്തിന്‍െറ സംഘാടനം ആശങ്കയിലാക്കുന്നു. മുമ്പ് പഞ്ചായത്തുതല മത്സരത്തില്‍ വിജയികള്‍ക്ക് മാത്രമാണ് ബ്ളോക് പഞ്ചായത്തുതല കേരളോത്സവങ്ങളില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടായിരുന്നത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സമയക്കുറവ് മൂലം ഇക്കുറി ബ്ളോക് തലത്തില്‍ മാത്രം മത്സരം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. അതുകൊണ്ട് മത്സരാര്‍ഥികള്‍ നേരിട്ട് ബ്ളോക് പഞ്ചായത്തില്‍ എന്‍ട്രി ഫോമുകള്‍ സമര്‍പ്പിക്കണമെന്ന് ബ്ളോക് പഞ്ചായത്തുകള്‍ വാര്‍ത്താകുറിപ്പുകള്‍ മുഖേന അറിയിപ്പും നല്‍കിക്കഴിഞ്ഞു. എന്നാല്‍, ഓരോ ബ്ളോക് പഞ്ചായത്തിന് കീഴിലും നാലോ അഞ്ചോ പഞ്ചായത്തുകള്‍ ഉണ്ടായിരിക്കും. ഈ പഞ്ചായത്തുകളിലെ വിവിധ സാംസ്കാരിക സംഘടനകളും ക്ളബുകളും വ്യക്തികളും ബ്ളോക് തലത്തിലേക്ക് നേരിട്ടത്തെിയാല്‍ ഓരോ മത്സരത്തിനും നിരവധി മത്സരാര്‍ഥികള്‍ ഉണ്ടായിരിക്കും. ഇത് ബ്ളോക് തല കേരളോത്സവത്തിന്‍െറ സംഘാടനത്തെ ബാധിക്കുമെന്ന ആശങ്ക അധികൃതര്‍ക്കും ക്ളബുകള്‍ക്കുമുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഒരു മത്സര ഇനത്തിനും ബ്ളോക് പഞ്ചായത്തിലെ പഞ്ചായത്തുകളില്‍നിന്ന് വിജയികളായ ഓരോ ടീമുകള്‍ വീതമാണ് ബ്ളോക് മത്സരങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഇക്കുറി ബ്ളോക് തലത്തില്‍ നേരിട്ട് മത്സരം നടത്തുന്നതിനാല്‍ എത്ര ടീമുകള്‍ മത്സരത്തിനത്തെുമെന്ന് മുന്‍കൂട്ടി നിശ്ചയിക്കാനാകാത്ത സ്ഥിതിയാണുള്ളത്. രജിസ്ട്രേഷന്‍ നടത്തിയാലും ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കാത്ത സാഹചര്യമുണ്ടായാലും സംഘാടകരെ വലക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.