മഞ്ചേശ്വരം, ഉപ്പള പ്രദേശങ്ങളില്‍ മന്ത് പടരുന്നു

മഞ്ചേശ്വരം: മഞ്ചേശ്വരം, ഉപ്പള പ്രദേശങ്ങളില്‍ മന്ത് പടരുന്നതായി ആരോഗ്യ വകുപ്പ്. ഈ പ്രദേശങ്ങളില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ രാത്രികാല പരിശോധനയിലാണ് മന്തുരോഗ വ്യാപനം കണ്ടത്തെിയത്. മഞ്ചേശ്വരം, മംഗല്‍പാടി ഗ്രാമപഞ്ചായത്തുകളിലെ തീരദേശ മേഖലകളില്‍ മന്തുരോഗത്തിന് ഇടയാക്കുന്ന ക്യൂലക്സ് കൊതുകുകളുടെ ഉയര്‍ന്ന സാന്ദ്രതയും രോഗവാഹകരായ ആള്‍ക്കാരുടെ സാന്നിധ്യവും രോഗ വ്യാപന ഭീഷണി വര്‍ധിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇതേതുടര്‍ന്ന് പ്രദേശവാസികളില്‍ നടത്തിയ രക്തപരിശോധനയില്‍ രോഗാംശം കണ്ടത്തെി. ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇവിടെ മന്തുരോഗികളുടെ എണ്ണം കൂടുതലാണ്. എന്നാല്‍, ഇതിന്‍െറ കണക്കുകള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. രാത്രികാല സര്‍വേക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. രാജേഷ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ കെ. മോഹനന്‍, സുകുമാരന്‍, അനില്‍ കുമാര്‍, സജിത്ത്, മഹേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.