കാഞ്ഞങ്ങാട്: പുതുവര്‍ഷത്തില്‍ കാഞ്ഞങ്ങാടിനെ പുതുനഗരമാക്കാനുള്ള പരിപാടിയുടെ ഭാഗമായി നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് നീക്കം ചെയ്ത മാലിന്യങ്ങള്‍ രാത്രിയില്‍ കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റ് പരിസരത്ത് തള്ളി. ടണ്‍ കണക്കിന് മാലിന്യങ്ങള്‍ ലോറികളില്‍ കൊണ്ടുവന്ന് തള്ളുന്നതിനെ മാര്‍ക്കറ്റിലെ തൊഴിലാളികളും പരിസരവാസികളും എതിര്‍ത്തതിനെ തുടര്‍ന്ന് നഗരസഭാ ജീവനക്കാര്‍ മാലിന്യക്കൂമ്പാരത്തിന് തീയിട്ട ശേഷം സ്ഥലം വിട്ടു. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. നഗരം ശുചീകരിച്ച് നീക്കം ചെയ്ത പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് മത്സ്യമാര്‍ക്കറ്റ് പരിസരത്ത് തള്ളിയത്. ടിപ്പര്‍ ലോറികളില്‍ പത്ത് ലോഡോളം മാലിന്യം തള്ളിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ട മാര്‍ക്കറ്റിലെ തൊഴിലാളികളും മറ്റും സ്ഥലത്തത്തെി തടഞ്ഞത്. മാലിന്യങ്ങളുമായി വന്ന രണ്ട് ടിപ്പര്‍ ലോറികള്‍ ഇവര്‍ തിരിച്ചയച്ചു. വടകരമുക്ക്, മീനാപ്പീസ് ഭാഗത്തു നിന്നത്തെിയ യൂത്ത്ലീഗ് പ്രവര്‍ത്തകരും മാലിന്യ ലോറികള്‍ തടയാന്‍ നേതൃത്വം നല്‍കി. അടുത്ത ദിവസം മാലിന്യങ്ങള്‍ നീക്കം ചെയ്യുമെന്നാണ് നഗരസഭാ ജീവനക്കാര്‍ പറഞ്ഞത്. എന്നാല്‍ നീക്കം ചെയ്യുന്നതിന് പകരം കത്തിക്കുകയാണ് ചെയ്തതെന്നും നഗരത്തെ മാലിന്യ മുക്തമാക്കുമ്പോള്‍ മത്സ്യ മാര്‍ക്കറ്റിനെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റുകയാണ് നഗരസഭാധികൃതര്‍ ചെയ്തതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. മാലിന്യ ലോറികള്‍ തടഞ്ഞതിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമാണെന്ന് നഗരസഭ അധികൃതര്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.