കാര്യങ്കോട് സന്തോഷിന്‍െറ കൊലപാതകം: തെളിവെടുത്തു

നീലേശ്വരം: കബഡി താരം കാര്യങ്കോട് സന്തോഷിന്‍െറ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയായ സി. മനോജിനെ അന്വേഷണസംഘം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങി. മൂന്ന് ദിവസത്തേക്കാണ് മനോജനെ കസ്റ്റഡിയില്‍ വാങ്ങിയത്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച കയര്‍ വാങ്ങിയ പള്ളിക്കരയിലെ ഭാസ്കരന്‍െറ കടയിലത്തെി തെളിവെടുത്തു. പ്രതി മനോജ് വാടകക്ക് താമസിക്കുന്ന ചെറുവത്തൂര്‍ വെള്ളച്ചാലിലെ വാടക വീട്ടിലും പരിശോധന നടത്തി. സന്തോഷിന്‍െറ വീട്ടില്‍ ഇന്നോ നാളെയോ തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണസംഘം തലവന്‍ സി.ഐ ടി.പി. സുമേഷ് പറഞ്ഞു. ഡിസംബര്‍ ഏഴിനാണ് സന്തോഷ് സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ആദ്യം സ്വാഭാവിക മരണമാണെന്ന് കരുതിയെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമെന്ന സംശയം തെളിഞ്ഞത്. കൊല്ലപ്പെട്ട സന്തോഷിന്‍െറ ഇളയമ്മയുടെ മകനാണ് പ്രതി മനോജ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.