സൗദി അതിർത്തിയിലെ തന്ത്രപ്രധാന മലനിര യമൻ സൈന്യം പിടിച്ചെടുത്തു

ജിദ്ദ: യമൻ–സൗദി അതിർത്തിയിലെ തന്ത്രപ്രധാന മലനിരയുടെ നിയന്ത്രണം ഹൂതികളിൽ നിന്ന് അറബ് സഖ്യസേനയുടെ പിന്തുണയുള്ള യമൻ സൈന്യം പിടിച്ചെടുത്തു. വടക്കൻ യമനിലെ സആദ പ്രവിശ്യയിൽ സൗദിയോട് ചേർന്ന് കിടക്കുന്ന ഉമ്മുൽ ആസിം പർവതനിരയാണ് ഒഴിപ്പിച്ചത്. അറബ് സഖ്യസേനയുടെ പോർവിമാനങ്ങളുടെ സഹായത്തോടെ നടത്തിയ കരയുദ്ധത്തിലാണ് ഇവിടെ നിന്ന് ഹൂതികളെ തുരത്തിയത്. കനത്ത പോരാട്ടത്തിനൊടുവിലായിരുന്നു വിജയമെന്ന് സൈനിക വക്താക്കൾ അറിയിച്ചു. അതിർത്തിയിൽ ഹൂതികളുടെ നിയന്ത്രണം അവസാനിക്കാനും അവരുടെ വിതരണശൃംഖല ദുർബലപ്പെടാനും ഇത് കാരണമാകും. ഹുദൈദ ഗവർണറേറ്റിലെ അൽഅബ്ദിയ ഡിസ്ട്രിക്ടിൽ ഹൂതികൾ നടത്തിയ ആക്രമണവും യമനി ഒൗദ്യോഗിക സൈന്യം പരാജയപ്പെടുത്തി. ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖം വഴിയാണ് ഇറാനിൽ നിന്ന് ബാലിസ്റ്റിക് മിസൈലുകൾ യമനിലേക്ക് കടത്തുന്നത്.
Tags:    
News Summary - saudig

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.