സുപ്രീംകോടതി വിധി നടപ്പിലാക്കണം

തലശ്ശേരി: വ്യാജചികിത്സ നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷ ൻ ഓഫ് ഇന്ത്യ കണ്ണൂർ ജില്ല കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കേരള ആർദ്രം പദ്ധതിയിൽ ആയുർവേദം പൂർണമായും ഉൾപ്പെടുത്തുക, കേരള മെഡിക്കൽ പ്രാക്ടീഷനർ ബിൽ നടപ്പാക്കുക, പി.എസ്.സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഭാരവാഹികൾ: ഡോ. പി.വി. രാജേഷ് (പ്രസി), ഡോ. എച്ച്. രാഹുൽ, ഡോ. കെ. സീന (വൈസ് പ്രസി), ഡോ. പി.പി. അനൂപ് കുമാർ (സെക്ര), ഡോ. പ്രിയ ബാലൻ, ഡോ. അനീഷ് ശരത് ചന്ദ്രൻ (ജോ. സെക്ര), ഡോ. അനൂപ് ടി. ജോർജ് (ട്രഷ). വനിത കമ്മിറ്റി: ഡോ. എം. ശോഭന (ചെയർ), ഇർന ചന്ദ്രൻ (കൺ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.