പാലിയേറ്റിവ് ദിനമാചരിച്ചു

പയ്യന്നൂർ: പയ്യന്നൂർ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെയും ഇന്ത്യൻ ഡൻറൽ അസോസിയേഷൻ കോസ്റ്റൽ മലബാർ ബ്രാഞ്ചിൻെറയും ആഭിമുഖ്യത്തിൽ ഗാന്ധി പാർക്കിൽ പാലിയേറ്റിവ് ദിനാചരണം നടന്നു. രാവിലെ 10ന് സാന്ത്വന വരയും വൈകീട്ട് നാലിന് പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനം നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഡോ. വി.സി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ പ്രതിനിധികളായ രാഘവൻ കടന്നപ്പള്ളി, ഡോ. എം. മുകുന്ദൻ നമ്പ്യാർ, സുജ വിനോദ്, ഡോ. സുധാ സന്തോഷ്, ഡോ. കെ. രതീഷ് തുടങ്ങിയവർ സംസാരിച്ചു. ഐ.ഡി.എ കോസ്റ്റൽ മലബാർ ബ്രാഞ്ച് വക ധനസഹായം ഡോ. സുധ സന്തോഷ് കൈമാറി. കെ. മജീദ് മാസ്റ്റർ ക്ലാസെടുത്തു. ഡോ. എ.വി. മധുസൂദനൻ സ്വാഗതവും സൈനുദ്ദീൻ കരിവെള്ളൂർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.