ദേശീയ പാലിയേറ്റിവ് ദിനാചരണം ഇന്ന് സമാപിക്കും

മട്ടന്നൂര്‍: ദേശീയ പാലിയേറ്റിവ് ദിനാചരണത്തിൻെറ ഭാഗമായി മട്ടന്നൂര്‍ അമ്മ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ്, മിനി സ് ‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ് എന്നിവയുടെ നേതൃത്വത്തില്‍ ബോധി എന്ന പേരില്‍ മട്ടന്നൂരില്‍ ബോധവത്കരണ സന്ദേശ യാത്ര നടത്തി. മട്ടന്നൂര്‍ എസ്‌.ഐ കെ. സുരേഷ്‌കുമാര്‍ ഫ്ലാഗ്ഓഫ് ചെയ്തു. ദേശീയ പാലിയേറ്റിവ് ദിനാചരണത്തിൻെറ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാനും കിടപ്പിലായ രോഗികള്‍ക്ക് കൈത്താങ്ങായി മാറാനും വേണ്ടിയാണ് വിവിധ കോളജ്, സ്‌കൂള്‍ എന്നിവിടങ്ങളിലെ നാഷനല്‍ സര്‍വിസ് സ്‌കീം യൂനിറ്റുകളുടെ സഹകരണത്തോടെ ബോധി എന്ന പേരില്‍ ബോധവത്കരണ സന്ദേശയാത്ര സംഘടിപ്പിച്ചത്. മിനി ക്ലബ് പരിസരത്തുനിന്ന് നൂറുകണക്കിന് വിദ്യാര്‍ഥികളും പാലിയേറ്റിവ് പ്രവര്‍ത്തകരും അണിനിരന്ന റാലി മട്ടന്നൂര്‍ ടൗണ്‍ചുറ്റി ബസ്സ്റ്റാൻഡില്‍ സമാപിച്ചു. ബോധവത്കരണ സന്ദേശം പ്രഫ. ജി. കുമാരന്‍ നായര്‍ നല്‍കി. ജനമൈത്രി െപാലീസ് പി.ആര്‍.ഒ രജിത്ത്, എന്‍. പ്രകാശന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍മാരായ ഉഷ, സുനില്‍, ജിഷ എന്നിവര്‍ സംസാരിച്ചു. പാലിയേറ്റിവ് പ്രവര്‍ത്തകരായ അജിത് കലാമണ്ഡലം, വിജിത്ത് മുല്ലോളി, കെ. പ്രജിത്, അനില്‍ മട്ടന്നൂര്‍, എം. വൈശാഖ്, ഷൈന്‍ മോഹന്‍, സൂരജ്, ജുബൈര്‍, വൈശാഖ് നടുക്കണ്ടി, ഫാസില്‍, കെ. സന്ദീപ് എന്നിവര്‍ സന്ദേശയാത്രക്ക് നേതൃത്വം നല്‍കി. അമ്മ പെയിന്‍ ആൻഡ് പാലിയേറ്റിവ്‌ കെയര്‍ യൂനിറ്റ്, മിനി സ്‌പോര്‍ട്‌സ് ആൻഡ് ആര്‍ട്‌സ് ക്ലബ്, പഴശ്ശിരാജ എന്‍.എസ്.എസ് കോളജ്, മട്ടന്നൂര്‍ ഹയര്‍സെക്കൻഡറി, ഡോണ്‍ ബോസ്‌കോ കോളജ് എന്നിവിടങ്ങളിലെ എന്‍.എസ്.എസ് യൂനിറ്റുകള്‍, ശ്രീബുദ്ധ യാത്രാസമിതി, റെഡ് ഈസ് ബ്ലഡ് കേരള ചാരിറ്റബിള്‍ സൊസൈറ്റി, ഒാള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ മട്ടന്നൂര്‍ യൂനിറ്റ്, എം മീഡിയ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പാലിയേറ്റിവ് ദിനാചരണം സംഘടിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.