കിണവക്കലിലെ അപകടവളവിന് ശാപമോക്ഷമാകുന്നു

കൂത്തുപറമ്പ്: കിണവക്കൽ ആയിരം തെങ്ങിലെ അപകടവളവ് വീതികൂട്ടാനുള്ള നടപടികൾക്ക് തുടക്കമായി. റോഡിൻെറ സർവേനടപടികള ാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. ജില്ല ആസ്ഥാനമായ കണ്ണൂരിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ ആയിരം തെങ്ങിലാണ് നിരവധി അപകടങ്ങൾക്കിടയാക്കിയ വളവ്. ഏതാനും വർഷങ്ങൾക്കിടെ ഈ ഭാഗത്തുണ്ടായ അപകടങ്ങളിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടമായിട്ടുള്ളത്. റോഡിലെ വളവിനോടൊപ്പം അശാസ്ത്രീയ നിർമാണവും അപകടങ്ങൾക്കിടയാക്കുകയാണ്. പൊതുമരാമത്ത് വകുപ്പിൻെറ നിർദേശപ്രകാരം കണ്ണൂരിലെ സ്വകാര്യ ഏജൻസിക്കാണ് സർവേച്ചുമതല. മൗവ്വേരിക്കും കിണവക്കലിനും ഇടയിലെ വളവുകൾ പരമാവധി ഒഴിവാക്കിയായിരിക്കും പുതിയ റോഡ് നിർമാണം. അതോടൊപ്പം അപകടരഹിതപാതയാണ് അധികൃതർ വിഭാവനം ചെയ്തിട്ടുള്ളത്. സർവേനടപടികൾ പൂർത്തിയായാൽ ഉടൻതന്നെ റോഡ് നവീകരണം പൂർത്തിയാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.