ദേശീയ പാലിയേറ്റിവ് ദിനാചരണം ആരംഭിച്ചു

മട്ടന്നൂര്‍: . മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന പാലിയേറ്റിവ് ദിനാചരണം സ്‌നേഹദീപം തെളിച്ചും പാലിയേറ്റിവ് പരിച രണ പ്രതിജ്ഞയെടുത്തുമാണ് ആരംഭിച്ചത്. അമ്മ പെയ്ന്‍ ആൻഡ് പാലിയേറ്റിവ്‌ കെയര്‍ യൂനിറ്റ്, മിനി സ്‌പോര്‍ട്‌സ് ആൻഡ് ആര്‍ട്‌സ് ക്ലബ്, പഴശ്ശിരാജ എന്‍.എസ്.എസ് കോളജ്, മട്ടന്നൂര്‍ ഹയര്‍സെക്കൻഡറി, ഡോണ്‍ ബോസ്‌കോ കോളജ് എന്നിവിടങ്ങളിലെ എന്‍.എസ്.എസ് യൂനിറ്റുകള്‍, ശ്രീബുദ്ധ യാത്രാസമിതി, റെഡ് ഈസ് ബ്ലഡ് കേരള ചാരിറ്റബ്ള്‍ സൊസൈറ്റി, ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ മട്ടന്നൂര്‍ യൂനിറ്റ്, എം മീഡിയ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പാലിയേറ്റിവ് ദിനാചരണം സംഘടിപ്പിക്കുന്നത്. ചൊവ്വാഴ്ച മിനി ക്ലബ് ഹാളില്‍ സാന്ത്വന പരിചരണ ബോധവത്കരണ ക്ലാസ് കെ. ഭാസ്‌കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് പാലിയേറ്റിവ് ബോധവത്കരണ റാലി സി.ഐ കെ. രാജീവ്കുമാര്‍ ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ ബുധനാഴ്ച ആംബുലന്‍സ് സർവിസ് ഉദ്ഘാടനവും കിടപ്പിലായവരുടെ കുടുംബങ്ങളുടെ സംഗമവും നടക്കും. സാമൂഹിക പ്രവര്‍ത്തകന്‍ കെ.ടി. മാധവന്‍ നമ്പ്യാരുടെ സ്മരണക്ക് കെ.ടി. മാധവന്‍ നമ്പ്യാര്‍ ഫൗണ്ടേഷനും മിനി ക്ലബ് പ്രവര്‍ത്തകനും അകാലത്തില്‍ പൊലിഞ്ഞ സിദ്ധാർഥിൻെറ സ്മരണക്ക്എന്‍. സജീവനും ചേര്‍ന്നാണ് അമ്മക്ക് ആംബുലന്‍സ് നല്‍കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.