െഎ.ടി.െഎ സൗഹൃദസംഗമം

കണ്ണൂർ: വിരമിച്ച കണ്ണൂർ ഐ.ടി.ഐ ജീവനക്കാരുടെ കൂട്ടായ്മ സൗഹൃദം ഐ.ടി.ഐ കണ്ണൂർ സൗഹൃദസംഗമം നടത്തി. ഐ.ടി.ഐയുടെ തുടക്കം മുതൽ വിവിധ ഘട്ടങ്ങളിൽ ജോലി ചെയ്ത് വിരമിച്ച വിവിധ ജില്ലകളിൽ നിന്നെത്തിയവർ പരസ്പരം ഓർമകൾ പങ്കുവെച്ച സൗഹൃദസംഗമം വേറിട്ട അനുഭവമായി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എൻ.ഒ. നാരായണൻ അധ്യക്ഷത വഹിച്ചു. വിരമിച്ച 75 വയസ്സ് തികഞ്ഞവരെ ചടങ്ങിൽ ആദരിച്ചു. വി.പി. നാരായണൻ, എ.സി. ജനാർദനൻ, കെ.പി. ജയാനന്ദൻ, കെ. പ്രസന്ന, കെ. പ്രമോദ്, എൻ.വി. രമേശൻ, പി. ഭാസ്കരൻ, കെ.വി. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.