റോഡ്​ തകർച്ച: നാട്ടുകാർ ഗതാഗതം തടഞ്ഞു

കണ്ണൂര്‍: താഴെചൊവ്വ -ആറ്റടപ്പ റോഡിലെ ഗതാഗതം നാട്ടുകാർ തടഞ്ഞു. പി.ഡബ്ല്യു.ഡി ലക്ഷങ്ങള്‍ ചെലവഴിച്ച് നിർമിച്ച റോ ഡ് മധ്യഭാഗത്തുകൂടി തകർന്നതിനെ തുടർന്നുള്ള പ്രതിഷേധമായാണ് നാട്ടുകാർ ഇതുവഴിയുള്ള ഗതാഗതം തടഞ്ഞത്. സമീപത്ത് കെട്ടിടനിർമാണം നടക്കുന്നതാണ് റോഡ് തകരാൻ കാരണമെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് കോർപറേഷൻ മേയർ സുമ ബാലകൃഷ്ണൻെറ നേതൃത്വത്തിൽ ശനിയാഴ്ച സ്ഥലം സന്ദർശിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എൻജിനീയറിങ് വിഭാഗത്തിന് നിർദേശവും നൽകിയിരുന്നു. അതിനിടെയാണ് ഞായറാഴ്ച ഇതുവഴിയുള്ള ഗതാഗതം തടഞ്ഞ് പ്രതിഷേധിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മേയർ സുമ ബാലകൃഷ്ണൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ഒ. മോഹനൻ എന്നിവർ നാട്ടുകാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സ്ഥലത്തെത്തിയ മനുഷ്യാവകാശ സമിതി പ്രവർത്തകരെ സി.പി.എം പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി സമിതി പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.