ഡി.വൈ.എഫ്.െഎ പ്രതിരോധ ജ്വാല

തലശ്ശേരി: ഒറ്റക്കാവാതിരിക്കാൻ നമുക്കൊത്തൊരുമിക്കാം' മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.െഎ തലശ്ശേരി ടൗൺ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചിറക്കരയിൽ പ്രതിരോധ ജ്വാല സംഘടിപ്പിച്ചു. ഡി.വൈ.എഫ്.െഎ സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ട്രഷറർ എസ്. സുർജിത്ത് അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡൻറ് കെ.വി. സംനേഷ് സംസാരിച്ചു. പ്രവർത്തകർ പന്തം കൊളുത്തി പ്രതിരോധ ജ്വാല തീർക്കുകയും ഭരണഘടന സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു. എം.പി. പ്രഷിൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.