വനിതാമിത്രം പരിപാടിക്ക് തുടക്കം

പാനൂർ: കെപ്കോ വനിത മിഷൻെറ ഭാഗമായി സംസ്ഥാന പൗൾട്രി വികസന കേർപറേഷൻെറ സഹകരണത്തോടെ തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് നടപ്പാക്കുന്ന വനിതാമിത്രം പരിപാടിക്ക് തുടക്കമായി. പഞ്ചായത്ത്തല ഉദ്ഘാടനം വിളക്കോട്ടൂർ എൽ.പി സ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ ആരോഗ്യ- സാമൂഹികനീതി മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. കെ.എസ്.പി.ഡി.സി ചെയർമാൻ ചിഞ്ചുറാണി അധ്യക്ഷയായി. കെപ്കോ മാനേജിങ് ഡയറക്ടർ ഡോ. വിനോദ് ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സക്കീന തെക്കയിൽ, വി.പി. സാവിത്രി, ചന്ദ്രി വടക്കയിൽ, നിഷ നെല്യാട്ട്, സി. സത്യൻ, കൊള്ളുമ്മൽ ബാലൻ, എ.പി. ഭാസ്കരൻ, മുഹമ്മദലി വിളക്കോട്ടൂർ, പി.പി. ബാലൻ, ഒ.കെ. സുരേന്ദ്രൻ, കെ.ടി. രാകേഷ് എന്നിവർ സംസാരിച്ചു. തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് കെ. സുരേഷ് ബാബു സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ടി.എം. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.