ഡി.വൈ.എഫ്​.​െഎ പ്രവർത്തകനെ ക്ഷേത്രത്തിൽ കയറി കുത്തിയ കേസ്​: ആർ.എസ്​.എസ്​ പ്രവർത്തകൻ അറസ്​റ്റിൽ

കണ്ണൂര്‍: ക്ഷേത്രത്തില്‍ കയറി ഡി.വൈ.എഫ്.െഎ പ്രവർത്തകനായ ജീവനക്കാരനെ വധിക്കാന്‍ ശ്രമിച്ച കേസിൽ മുഖ്യപ്രതി പിടി യിൽ. ആര്‍.എസ്.എസ് പ്രവർത്തകനായ ഡുഡു എന്ന ലിജിത്താണ് (22) അറസ്റ്റിലായത്. കണ്ണൂര്‍ ടൗണ്‍ സി.ഐ പ്രദീപന്‍ കണ്ണിപ്പൊയിലും എസ്.ഐ ബി.എസ്. ബാവിഷും സംഘവും ധര്‍മടം വെള്ളൊഴുക്കിലെ ബന്ധുവീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇവിടെ ഒളിവില്‍ കഴിയുകയായിരുന്നു. പള്ളിക്കുന്ന് കാനത്തൂര്‍ ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ കയറി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ പി. ആനന്ദിനെയാണ് ജനുവരി അഞ്ചിന് ലിജിത്തും സംഘവും വധിക്കാന്‍ ശ്രമിച്ചത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ലിജിത്തെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.