പരോൾ കഴിഞ്ഞ്​ എത്തിയ കൊലക്കേസ്​ പ്രതിയിൽനിന്ന്​ കഞ്ചാവ്​ പിടികൂടി

കണ്ണൂർ: പരോൾ കഴിഞ്ഞു തിരിച്ചെത്തിയ കൊലക്കേസ്‌ പ്രതിയിൽനിന്ന്‌ കഞ്ചാവ്‌ പിടികൂടി. താഴെയിൽ അഷ്‌റഫ്‌ വധക്കേസ്‌ പ്രതി ആർ.എസ്.എസ് പ്രവർത്തകനായ പാനൂരിലെ ഇരുമ്പൻ അനീഷിൽ നിന്നാണ്‌ കഞ്ചാവ്‌ പിടികൂടിയത്‌. രണ്ടുവർഷം മുമ്പ്‌ ശിക്ഷിക്കപ്പെട്ട്‌ സെൻട്രൽ ജയിലിലെത്തിയ അനീഷ്‌ 30 ദിവസത്തെ പരോൾ കഴിഞ്ഞ്‌ തിരിച്ചെത്തിയപ്പോഴാണ്‌ കഞ്ചാവ്‌ പിടികൂടിയത്‌. ഞായറാഴ്‌ച ഉച്ചക്കാണ്‌ അനീഷ്‌ തിരിച്ചെത്തിയത്‌. ചെരിപ്പിനടിയിൽ അറയുണ്ടാക്കി തുന്നിച്ചേർത്ത നിലയിലായിരുന്നു കഞ്ചാവ്‌. ഗേറ്റിലെ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നാണ്‌ ചെരിപ്പ്‌ മുറിച്ചത്‌. ചെരിപ്പിൻെറ രണ്ടു പാളികൾക്കിടയിലാണ്‌ കഞ്ചാവ്‌ സൂക്ഷിച്ചത്‌. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട അനീഷിന്‌ ആദ്യമായാണ്‌ സ്വാഭാവിക പരോൾ ലഭിച്ചത്‌. കണ്ണൂർ ടൗൺ പൊലീസ്‌ കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.