ജവഹർ ബാലജനവേദിയുടെ പ്രവർത്തനം ദേശീയ തലത്തിലേക്ക് വ്യാപിക്കുന്നു

മമ്പറം: ജവഹർ ബാലജനവേദി ദേശീയ തലത്തിൽ രൂപവത്കരിക്കേണ്ടത് രാജ്യത്തിൻെറ ആവശ്യമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കൃഷ്ണ അല്ലവര് പറഞ്ഞു. ജവഹർ ബാലജനവേദി മമ്പറം ഇന്ദിര ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച ഏകദിന നേതൃപരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 12 സംസ്ഥാനങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പരിശീലന പരിപാടിയൽ പെങ്കടുത്തത്. ബാലജനവേദിയുടെ പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കാൻ ജമ്മു-കശ്മീർ, രാജസ്ഥാൻ, മഹാരാഷ്ട്ര, തമിഴ്നാട്, പുതുച്ചേരി, തെലങ്കാന, അസം, മണിപ്പൂർ, ഛത്തിസ്ഗഢ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു. ജവഹർ ബാലജനവേദി സംസ്ഥാന ചെയർമാൻ ഡോ. ജി.വി. ഹരി അധ്യക്ഷത വഹിച്ചു. രമ്യ ഹരിദാസ് എം.പി മുഖ്യ പ്രഭാഷണം നടത്തി. മമ്പറം ദിവാകരൻ, ഇ.എം. ജയപ്രകാശ്, സി.വി.എ. ജലീൽ, പൊന്നമ്പത്ത് ചന്ദ്രൻ, സി.പി. സന്തോഷ് കുമാർ, അഡ്വ. ലിഷ ദീപക്, രാഘവൻ കാഞ്ഞരോളി, രാജീവ് പാനുണ്ട, റിജിൽ മാക്കുറ്റി, രാഗേഷ് തില്ലങ്കേരി, പി. ഷമീർ, സംഗീത നിശാന്ത്, ഇന്ദിര എന്നിവർ സംസാരിച്ചു. ഞായറാഴ്ച രാവിലെ 9.30ന് കുട്ടിക്കൂട്ടം ക്യാമ്പ് കെ. സുധാകരൻ എം.പിയും സമാപന സമ്മേളനം രമ്യ ഹരിദാസ് എം.പിയും ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.