യൂത്ത് ലീഗ് സമ്മേളനം തുടങ്ങി

തലശ്ശേരി: 'നേരിനായി സംഘടിക്കുക, നീതിക്കായി പോരാടുക' പ്രമേയത്തിൽ യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന പഞ്ചദിന സമ്മേളനത ്തിന് തലശ്ശേരിയിൽ തുടക്കമായി. ശിഹാബ് തങ്ങൾ സൗധത്തിൽ ശനിയാഴ്ച യുവതീ സംഗമത്തോടെയാണ് തുടക്കം. 13ന് യുവജന പ്രതിനിധി സംഗമം, 14ന് തലമുറ സംഗമം എന്നിവ നടക്കും. 15ന് നഗരത്തിൽ യുവജന റാലിയും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം ദേശീയ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സി.കെ. സുബൈർ ഉദ്ഘാടനം ചെയ്യും. യുവതീസംഗമം മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻറ് എ.കെ. ആബൂട്ടി ഹാജി ഉദ്ഘാടനം ചെയ്തു. തസ്ലീം ചേറ്റംകുന്ന് അധ്യക്ഷത വഹിച്ചു. നഗരസഭാംഗം പി.പി. സാജിത, റഷീദ് തലായി, ഫൈസൽ പുനത്തിൽ, ഷെറിൻ ചൊക്ലി, ആരിഫ കുന്നോത്ത്, മുംതാസ് ചമ്പാട്, ഹൻസീറ മട്ടാമ്പ്രം, കെ.പി. അഫ്‌നിദ, കൗലത്ത് നൗഷാദ്, കെ. ഷമീമ എന്നിവർ സംസാരിച്ചു. എം. സൗജത്ത് സ്വാഗതവും റുബ്സീന മട്ടാമ്പ്രം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.