ത്രിദിന സെമിനാർ

തളിപ്പറമ്പ്: സമഗ്ര ശിക്ഷ കേരളം, ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ്, സർ സയ്യിദ് കോളജ് എന്നിവയുടെ ആഭിമുഖ്യത്തിൽ സ ംഘടിപ്പിക്കുന്ന ശാസ്ത്രപഥം-2020 തളിപ്പറമ്പ് സർ സയ്യിദ് കോളജിൽ ആരംഭിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. പി.ടി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. പുണെ ഐ.എസ്.ഇ.ആർ ശാസ്ത്രജ്ഞൻ ഡോ. മുഹമ്മദ് മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. ഡോ. പി. ശ്രീജ, ടി.പി. വേണുഗോപാലൻ, ടാജോ എബ്രഹാം, ഡോ. നഫീസ ബേബി, കെ. മുഹമ്മദ് അഷ്ഫാഖ് തുടങ്ങിയവർ സംസാരിച്ചു. ഡോ. ജിജോ പി. ഉലഹന്നാൻ, ഡോ. പ്രദീപൻ പെരിയാട്ട്, പി.എം. സിദ്ധാർഥൻ, ഡോ. കെ. സുധ, ഡോ. എ.പി. കുട്ടികൃഷ്ണൻ എന്നിവർ പ്രബന്ധം അവതരിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.