പൗരത്വ ഭേദഗതി നിയമം: മാർച്ച് വിജയമാക്കാൻ ഡി.സി.സി

കണ്ണൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എം.പിമാരും എം.എൽ.എമാരും നേതൃത്വം നൽകുന്ന മാർച്ച് വിജയമാക്കാൻ ഡി.സി.സി തീര ുമാനം. നിയമത്തിനെതിരെ മുണ്ടയാട് നിന്ന് കണ്ണൂരിലേക്ക് കെ. സുധാകരൻ എം.പി ജനുവരി 17നും കെ. മുരളീധരൻ എം.പി പാനൂരിൽ നിന്ന് കൂത്തുപറമ്പിലേക്ക് ജനുവരി 21നും മാർച്ച് നടത്തും. സണ്ണി ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ ജനുവരി 15ന് ഇരിട്ടിയിൽനിന്ന് പത്തൊൻപതാം മൈലിലേക്ക് ജനകീയ മാർച്ചും കെ.സി. ജോസഫ് എം.എൽ.എ ജനുവരി 25ന് ചെങ്ങളായിയിൽനിന്ന് ശ്രീകണ്ഠപുരത്തേക്ക് ഭരണഘടന സംരക്ഷണ റാലിയും നടത്തും. ഇവയും ജനുവരി 28 മുതൽ ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി നയിക്കുന്ന ജില്ല പദയാത്രയും വിജയിപ്പിക്കാനും ഡി.സി.സി നേതൃയോഗം തീരുമാനിച്ചു. ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം.എൽ.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി.എ. നാരായണന്‍, അഡ്വ. സജീവ് ജോസഫ്, ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ പ്രഫ. എ.ഡി. മുസ്തഫ, നേതാക്കളായ എം. നാരായണന്‍കുട്ടി, മാര്‍ട്ടിന്‍ജോര്‍ജ്, സജ്ജീവ് മാറോളി, സോണി സെബാസ്റ്റ്യന്‍, എം.പി. ഉണ്ണികൃഷ്ണൻ, എം.പി. മുരളി, എന്‍.പി. ശ്രീധരന്‍, തോമസ് വെക്കത്താനം, വി. സുരേന്ദ്രന്‍ മാസ്റ്റര്‍, വി. രാധാകൃഷ്ണന്‍ മാസ്റ്റര്‍, വി.വി. പുരുഷോത്തമന്‍, പി.സി. ഷാജി, മുഹമ്മദ് ബ്ലാത്തൂര്‍, കെ.സി. മുഹമ്മദ് ഫൈസൽ, പൊന്നമ്പത്ത് ചന്ദ്രൻ തുടങ്ങിയവര്‍ സാംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.