ഡിവൈഡർ വില്ലനായി; ദേശീയപാതയിൽ വീണ്ടും വാഹനാപകടം

കണ്ണൂർ: നഗരത്തിൽ ഡിവൈഡറിൽ ഇടിച്ചുള്ള വാഹനാപകടം തുടരുന്നു. വെള്ളിയാഴ്ച രാത്രി എേട്ടാടെ കാർ ഡിവൈഡറിലിടിച്ച് അ പകടം ഉണ്ടായി. ദേശീയ പാതയിൽ തളാപ്പിലായിരുന്നു അപകടം. രജിസ്ട്രേഷൻ പോലും നടത്താത്തതായിരുന്നു കാർ. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു. രാത്രികാലങ്ങളിൽ ഡിവൈഡറിൽ വാഹനമിടിച്ച് അപകടമുണ്ടാകുന്നത് നഗരത്തിൽ പതിവായിരിക്കുകയാണ്. വാഹനം ഒാടിക്കുന്നവർക്ക് ഡിവൈഡർ പെെട്ടന്ന് തിരിച്ചറിയാൻ കഴിയാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. പലയിടത്തും റിഫ്ലക്ടർ ഇല്ലാത്തതാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്. ഡിവൈഡറുകളിൽ റിഫ്ലക്ടറുകൾ ഉൾപ്പെടെ ലൈറ്റുകൾ സ്ഥാപിക്കുന്നതിന് 22 ലക്ഷം രൂപ ബന്ധപ്പെട്ട അധികൃതർ നേരത്തെ അനുവദിച്ചിരുന്നു. എന്നിട്ടും അനാസ്ഥ തുടരുകയാണ്. ഒപ്പം അപകടങ്ങളും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.