ഷട്ടിൽ ടൂർണമെൻറ്​

ഷട്ടിൽ ടൂർണമൻെറ് ശ്രീകണ്ഠപുരം: മാപ്പിനി റെഡ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എ.കെ.ജി സ്മാരക വായനശാല, എക്സൈസ ് ശ്രീകണ്ഠപുരം റേഞ്ച് എന്നിവയുടെ ആഭിമുഖ്യത്തിൽ മാപ്പിനി എ.കെ.ജി വായനശാല ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ ജില്ലതല ഷട്ടിൽ ടൂർണമൻെറ് സംഘടിപ്പിച്ചു. പരിപാടി വാർഡ് കൗൺസിലർ എ.സി. ഷീജ ഉദ്ഘാടനം ചെയ്തു. എം. ബാബു അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠപുരം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി. രജിത്ത് മുഖ്യാതിഥിയായി. വി.വി. ഷാജി, പി.വി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ടി.സജിത്ത് സ്വാഗതവും എം.പി. മുജീബ് നന്ദിയും പറഞ്ഞു. തടയണ നിർമിച്ചു ശ്രീകണ്ഠപുരം: വരള്‍ച്ച പ്രതിരോധിക്കാന്‍ 'കുടിനീരിനായി യുവതയുടെ കാവല്‍' എന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ നിടിയേങ്ങ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടയണ നിര്‍മിച്ചു. സി.പി.എം നിടിയേങ്ങ ലോക്കൽ സെക്രട്ടറി ടി.കെ. പ്രകാശൻ ഉദ്ഘാടനം നിർവഹിച്ചു. എ. സുഹേഷ് അധ്യക്ഷത വഹിച്ചു. സി. വിനീത്, കെ.ജെ. ജോണി, സി. സൗരാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.