ആശുപത്രിയെ തകർക്കാൻ ഗൂഢശ്രമമെന്ന്

തലശ്ശേരി: മഞ്ഞോടിയിൽ സഹകരണനിയമം പൂർണമായി പാലിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയെ തകർ ക്കാൻ ചില ഗൂഢശക്തികൾ രംഗത്തിറങ്ങിയതായി ആരോപണം. സൂപ്പർ സ്പെഷാലിറ്റിയായി മാറാനിരിക്കുന്ന ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾ മുടക്കാനാണ് മുൻ നഗരസഭാംഗമായ കോൺഗ്രസ് നേതാവ് ചിലരെ കൂട്ടുപിടിച്ച് രംഗത്തിറങ്ങിയിട്ടുള്ളതെന്ന് ആശുപത്രി പ്രസിഡൻറ് മമ്പറം ദിവാകരൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. നാല് വർഷമായി സൂപ്പർ സ്പെഷാലിറ്റി കെട്ടിടനിർമാണം മുടങ്ങിയിരിക്കുകയാണ്. ചിറക്കര കണ്ടിക്കൽ പ്രദേശത്ത് ഏക്കർകണക്കിന് കണ്ടൽക്കാടുകൾ വെട്ടിമാറ്റിയും ചതുപ്പുനിലം നികത്തിയും നിയമം ലംഘിച്ച് കെട്ടിടം നിർമിക്കുന്നതിന് ഒരു തടസ്സവുമില്ല. ഷീറ്റു കെട്ടിമറച്ചാണ് അനധികൃതമായി കെട്ടിടം നിർമിക്കുന്നത്. ഉത്തരവാദപ്പെട്ടവർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. സാധാരണക്കാരായ രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനായി ആശുപത്രിയുടെ കെട്ടിട നിർമാണം തടസ്സപ്പെടുത്തിയതിനെതിരെ ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രസിഡൻറ് അറിയിച്ചു. വാർത്തസമ്മേളനത്തിൽ ജനറൽ മാനേജർ ഒ. ദാമോധരനും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.