ഇൻഷുറൻസ് ജീവനക്കാർ പ്രകടനം നടത്തി

കണ്ണൂർ: ദേശീയ പണിമുടക്കിന് മുന്നോടിയായി എൽ.ഐ.സി എംപ്ലോയീസ് യൂനിയൻെറ നേതൃത്വത്തിൽ ജില്ലയിലെ എൽ.ഐ.സി ഓഫിസുകൾക്കു മുന്നിൽ ജീവനക്കാർ പ്രകടനവും യോഗങ്ങളും നടത്തി. മട്ടന്നൂരിൽ ഡിവിഷനൽ ജോയൻറ് സെക്രട്ടറി കെ. ബാഹുലേയൻ സംസാരിച്ചു. സി.പി. സുധീർ, കെ. സുമേഷ്, തോമസ് സ്കറിയ, കെ. ദിവാകരൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. കണ്ണൂരിൽ ജില്ല കോഓഡിനേഷൻ കമ്മിറ്റി കൺവീനർ എം.കെ. പ്രേംജിത് സംസാരിച്ചു. പി.കെ. സനിൽ, സി.സി. വിനോദ്, ജി. ഉത്തമൻ, പി.സി. രാമൻ എന്നിവർ നേതൃത്വം നൽകി. തലശ്ശേരിയിൽ പി.കെ. മോഹനൻ, വി. വിജയകുമാരൻ, പി.പി. ദിനേശൻ, ശിൽപ എന്നിവരും തളിപ്പറമ്പിൽ അനിൽ കുമാർ, മനോജ്‌, പയ്യന്നൂരിൽ കെ. രാജീവൻ, കെ.വി. വേണു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.