പഴയങ്ങാടി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുട്ടം മഹല്ല് കോഓഡിനേഷൻ കമ്മിറ്റി ജനകീയ പ്രതിഷേധ റാലി നടത്തി. മുട്ടം ബസാറിൽനിന്ന് ആരംഭിച്ച റാലി വെങ്ങര മുക്കിൽ സമാപിച്ചു. സമാപന പൊതുയോഗം ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അലി അക്ബർ ബാഖവി അധ്യക്ഷത വഹിച്ചു. കെ.വി. രാമചന്ദ്രൻ മാസ്റ്റർ, വി. വിനോദ്, എസ്.കെ.പി. സകരിയ്യ, ഡോ. എസ്.എൽ.പി. ഉമർ ഫാറൂഖ്, ബി.എസ്. അബ്ദുസമദ്, അബ്ദുൽ കരീം സഅദി, എസ്.വി.പി. ജലീൽ, അബൂബക്കർ, പി.ഒ.പി. മുഹമ്മദലി ഹാജി, പി.പി. കരുണാകരൻ മാസ്റ്റർ, പി.എം. ശരീഫ്, എൻ.ടി. പവിത്രൻ എന്നിവർ സംസാരിച്ചു. എസ്.കെ.പി. അബ്ദുൽ ഖാദർ ഹാജി, എസ്.എ.പി. മൊയിനുദ്ദീൻ, സുധീർ വെങ്ങര, കെ. മൊയ്ദീൻ ഹാജി, എസ്.യു. റഫീഖ്, എസ്.എ.പി. അബ്ദുൽസലാം, എൻ.കെ. അബ്ദുല്ല എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.