വിള പരിപാലനകേന്ദ്രം ഉദ്ഘാടനം ജനകീയമുന്നണി ബഹിഷ്കരിക്കും

മാഹി: അഴിയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻെറ ആഭിമുഖ്യത്തിൽ ശനിയാഴ്ച നടക്കുന്ന വിള ആരോഗ്യ പരിപാലന കേന്ദ്രത്തിൻെറ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കാൻ ജനകീയമുന്നണി അഴിയൂർ മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. വിള ആരോഗ്യപരിപാലന കേന്ദ്രം യാഥാർഥ്യമാക്കിയ മുൻ പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയ്യൂബിനെയടക്കം ഉദ്ഘാടനത്തിൽനിന്ന് ഒഴിവാക്കിയ നടപടിയിൽ പ്രതിഷേധിച്ചാണ് വിട്ടുനിൽക്കൽ. ബഹിഷ്കരണത്തിൻെറ ഭാഗമായി ശനിയാഴ്ച രാവിലെ 8.30 മുതൽ പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തും. കെ. അൻവർ ഹാജി അധ്യക്ഷത വഹിച്ചു. പി. ബാബുരാജ്, പ്രദീപ് ചോമ്പാല, വി.പി പ്രകാശൻ, ഹാരിസ് മുക്കാളി, വി.കെ. അനിൽ കുമാർ, സി. സുഗതൻ, പി. രാഘവൻ, കെ.പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.