എസ്.എൻ പുരം സമ്പൂർണ പാഷൻ ഫ്രൂട്ട് ഗ്രാമമാകാൻ ഒരുങ്ങുന്നു

തലശ്ശേരി: എരഞ്ഞോളി വടക്കുമ്പാട് . വടക്കുമ്പാട് പി.സി ഗുരുവിലാസം ബേസിക് യു.പി സ്കൂൾ, എസ്.എൻ പുരം ശ്രീനാരായണ വായനശാല, എസ്.എൻ പുരം അയൽപക്കം പി.ടി.എ എന്നിവയുടെ സഹകരണത്തോടെയാണ് സമ്പൂർണ പാഷൻ ഫ്രൂട്ട് ഗ്രാമമാക്കുന്നത്. എസ്.എൻ പുരത്തെ ഇരുനൂറോളം വീടുകളിൽ പാഷൻ ഫ്രൂട്ട് തൈകൾ െവച്ചുപിടിപ്പിച്ച് പുതുവർഷദിനത്തിൽ പദ്ധതിക്ക് തുടക്കംകുറിച്ചു. പോഷക സമ്പുഷ്ടമായ ഭക്ഷണം, പരിസ്ഥിതിസംരക്ഷണം, കാർഷികപഠനം, സ്വയംപര്യാപ്തത എന്നീ ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതിയിലൂടെ എസ്.എൻ പുരം ഗ്രാമം കൈവരിക്കുന്നത്. അയൽപക്കം പ്രാദേശിക പി.ടി.എ ചെയർമാൻ ഇ. ജിതേഷ് തൈ നട്ട് ഉദ്ഘാടനം ചെയ്തു. സി.എൻ. പ്രജിത്ത് അധ്യക്ഷത വഹിച്ചു. മിഥുൻ മുകുന്ദൻ, എം. മഹേഷ്, കെ. റനീഷ്, കെ.കെ. ശരത്ത് എന്നിവർ സംസാരിച്ചു. അനുമോദിച്ചു തലശ്ശേരി: ബി.ജെ.പി തലശ്ശേരി നിയോജക മണ്ഡലം പ്രസിഡൻറായി െതരഞ്ഞെടുക്കപ്പെട്ട കെ. ലിജേഷിനെ ജില്ല അധ്യക്ഷൻ പി. സത്യപ്രകാശൻ അനുമോദിച്ചു. എം.പി. സുമേഷിൻെറ അധ്യക്ഷതയിൽ വരണാധികാരി കെ. രാധാകൃഷ്ണൻ, എ.പി. പത്മിനി, എൻ. ഹരിദാസ്, കെ.എൻ. മോഹനൻ, കെ.കെ. പ്രേമൻ, ടി.യു. ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.