22 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

22 ലക്ഷം രൂപയുടെ സ്വർണം പിടികൂടി നെടുമ്പാശ്ശേരി: വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന് ലഭിച്ച കവറിൽ ഒ ളിപ്പിച്ച് കടത്തിയ 22 ലക്ഷം രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇൻറലിജൻസ് വിഭാഗം പിടികൂടി. ൈഫ്ല ദുബൈ വിമാനത്തിൽ ദുബൈയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി എം.എൻ. യൂസഫ് ആണ് 564 ഗ്രാം സ്വർണവുമായി പിടിയിലായത്. നാല് സ്വർണ ബിസ്കറ്റും ഒരു ബിസ്കറ്റ് കഷണവുമാണ് ഉണ്ടായിരുന്നത്. ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന് സാധനങ്ങൾ വാങ്ങിയപ്പോൾ ലഭിച്ച കവറിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.