ജനകീയ കൂട്ടായ്‌മ

കൂത്തുപറമ്പ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ കൂത്തുപറമ്പ് നഗരസഭ മതനിരപേക്ഷ പൗരത്വ സമിതിയുടെ നേതൃത്വത്തിൽ മതനിരപേക്ഷ റാലിയും യും സംഘടിപ്പിച്ചു. തൊക്കിലങ്ങാടി കേന്ദ്രീകരിച്ച് നടന്ന റാലിയിൽ നൂറുകണക്കിനാളുകൾ അണിചേർന്നു. മാറോളിഘട്ടിൽ നടന്ന ജനകീയ കൂട്ടായ്മ കെ.കെ. രാഗേഷ് എം.പി ഉദ്‌ഘാടനം ചെയ്തു. മതനിരപേക്ഷത തകർക്കാനുള്ള ശ്രമത്തെ ഒറ്റക്കെട്ടായിനിന്ന് ചെറുത്തുതോൽപിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനക്കുള്ളിൽനിന്നുകൊണ്ടു മാത്രമേ നിയമം ഉണ്ടാക്കാൻ സാധിക്കുകയുള്ളു. എന്നാൽ, എല്ലാവർക്കും തുല്യത ഉറപ്പുനൽകുന്ന ഭരണഘടനയെ തള്ളി പുതിയ നിയമങ്ങളുണ്ടാക്കി ഇന്ത്യയെ ഒരു ഹിന്ദു പാകിസ്താനാക്കാനുള്ള ശ്രമമാണ് ആർ.എസ്.എസ് നടത്തുന്നത്. ജനങ്ങളുടെ കരുത്തിനു മുന്നിൽ മോദിയും അമിത്ഷായും ഒടുവിൽ മുട്ടുമടക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ ചെയർമാൻ എം. സുകുമാരൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ എം.പി. മറിയംബീവി, മുൻ മന്ത്രി കെ.പി. മോഹനൻ, കെ. ധനഞ്ജയൻ, വി. സുരേന്ദ്രൻ, വി. നാസർ, എ. പ്രദീപൻ, കാസിം ഇരിക്കൂർ, മുസ്തഫ ഹാജി, ശ്രീനിവാസൻ മാറോളി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.