പാപ്പിനിശ്ശേരി കോട്ടൺസ് റോഡിലെ കൂറ്റൻ മരങ്ങൾ വെട്ടിമാറ്റുന്നതായി പരാതി

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി കോട്ടൺസ് റോഡിലെ നിരവധി കൂറ്റൻ മരങ്ങൾ മുറിച്ചുകടത്തുന്നതായി നാട്ടുകാരുടെ ആക്ഷേപം. റോഡിൻെറ ഇരുഭാഗവും അരമീറ്റർ വീതം വീതികൂട്ടി മെച്ചപ്പെടുത്തുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. അതിനിടയിൽ ഓവുചാൽ നിർമാണത്തിൻെറ ഭാഗമായാണ് കൂറ്റൻ മരങ്ങൾ മുറിക്കാൻ കരാർ നൽകിയെന്നതായിരുന്നു അധികൃതർ വ്യക്തമാക്കിയത്. എന്നാൽ, കടവത്ത് റോഡ് കവലയിൽ ഏതാനും മീറ്റർ അകലത്തിൽ മാത്രമാണ് ഓവുചാൽ നിർമിക്കാൻ പദ്ധതിയിൽ ഉള്ളതെന്നാണ് ഇപ്പോൾ വ്യക്തമാക്കുന്നത്. എന്നിട്ടും കൂറ്റൻ മരങ്ങൾ മുഴുവൻ മുറിച്ചുമാറ്റുന്നതിനാലാണ് പരാതി ഉയരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.