ബസിൽ കയറുന്നതിനിടെ വീണ്​ വിദ്യാർഥികൾക്ക് പരിക്ക്

മട്ടന്നൂർ: സ്വകാര്യ ബസിൽ കയറുന്നതിടെ വീണ് രണ്ടു വിദ്യാർഥികൾക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ ഉളിയിൽ നരയമ്പാറയിലാണ് സംഭവം. പരിക്കേറ്റ ചാവശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളായ ഷംന (15), ഇവ (15) എന്നിവർ മട്ടന്നൂർ ഗവ. ആശുപത്രിയിൽ ചികിത്സതേടി. ഇരിട്ടിയിൽനിന്ന് തലശ്ശേരിയിലേക്ക് പോകുന്ന സ്വകാര്യ ബസിൽ കയറുന്നതിനിടെയാണ് വിദ്യാർഥികൾ വീണത്. ഇതേത്തുടർന്ന് നാട്ടുകാർ ബസ് തടഞ്ഞിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.