മുസ്​ലിം ലീഗ് ദേശ്​രക്ഷ മാർച്ച്

കാസർകോട്: ഇന്ത്യ എല്ലാവരുടേതുമാണ് എന്ന മുദ്രാവാക്യമുയർത്തി ജനുവരി 11,12 തീയതികളിൽ നീലേശ്വരം മുതൽ കുമ്പള വരെ ദേശ്രക്ഷ മാർച്ച് നടത്താൻ മുസ്ലിം ലീഗ് ജില്ല പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. 11ന് രാവിലെ നീലേശ്വരത്തു നിന്നും കാൽനടയായി ആരംഭിക്കുന്ന മാർച്ച് വൈകീട്ട് മാണിക്കോത്ത് മഡിയൻ ജങ്ഷനിൽ സമാപിക്കും. 12ന് രാവിലെ ഉദുമയിൽ നിന്നും ആരംഭിച്ച് വൈകീട്ട് കുമ്പളയിൽ സമാപിക്കും. പൗരത്വ നിയമ ഭേദഗതിക്കും എൻ.ആർ.സി നടപ്പാക്കുന്നതിനും എതിരെയുള്ള മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻെറ ഭാഗമായുള്ള ദേശ്രക്ഷ മാർച്ചിൽ പ്രമുഖ നേതാക്കളും ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക നായകന്മാരും പങ്കാളികളാകും. ദേശ്രക്ഷ മാർച്ച് ചരിത്ര സംഭവമാക്കണമെന്ന് യോഗം മതേതര ജനാധിപത്യ വിശ്വാസികളോട് അഭ്യർഥിച്ചു. സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ല ആക്ടിങ് പ്രസിഡൻറ് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. കല്ലട്ര മാഹിൻ ഹാജി, എം.സി. ഖമറുദ്ദീൻ എം.എൽ.എ, വി.കെ.പി. ഹമീദലി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.വി. അബ്ദുൽ ഖാദർ, വി.കെ. ബാവ, പി.എം. മുനീർ ഹാജി, മൂസ ബി.ചെർക്കള, എ.ജി.സി. ബഷീർ, ടി.എ. മൂസ, എ.എം. കടവത്ത്, കെ.ഇ.എ. ബക്കർ, കെ.എം. ശംസുദ്ദീൻ ഹാജി, എം. അബ്ബാസ്, അബ്ദുല്ല കുഞ്ഞി ചെർക്കള, എ.ബി. ശാഫി, അഡ്വ.എം.ടി.പി. കരിം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.