വടിവാളുമായി രണ്ടുപേർ അറസ്​റ്റിൽ

ഉരുവച്ചാൽ: മണക്കായിയിൽ വടിവാൾവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ടു പേരെ മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാരപേരാവൂർ സ്വദേശികളായ നിധീഷ് (25), ധനേഷ് (24) എന്നിവരെയാണ് മട്ടന്നൂർ എസ്‌.ഐ സി.സി. ലതീഷും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. ബൈക്കിലെത്തിയ ഇരുവരും മണക്കായി ടൗണിൽ ഇറങ്ങി വാൾവീശുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. 65 സൻെറീമീറ്റർ നീളത്തിലുള്ള പുതിയ വാളാണ് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.