പുതുപ്രതീക്ഷകൾ

ഒരുവർഷത്തെ കൂടി കാലം ഇന്ന് അർധരാത്രിയോടെ ചിറകിലൊളിപ്പിക്കും. അതോടെ 2019 ചരിത്രത്തിൻെറ ഭാഗമാകും. ഒാരോ വർഷം പിന്നിടുേമ്പാഴും കാലം ചില തിരുശേഷിപ്പുകൾ ബാക്കിയാക്കാറുണ്ട്. നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും രൂപത്തിൽ. ഏറെ വിവാദങ്ങൾക്കും സംഭവങ്ങൾക്കും സാക്ഷിയായാണ് ഒരുവർഷംകൂടി പിന്നിടുന്നത്. ജനുവരി ഒന്നിന് വനിത മതിലിൻെറ ഭാഗമായിക്കൊണ്ടായിരുന്നു ഒരുവർഷത്തെ അനുഭവങ്ങളുടെ വഴികളിലേക്ക് കണ്ണൂർജില്ലയും നടന്നുകയറിയത്. ഡിസംബർ 31ന് പഴയ വഴിയിലൂടെയുള്ള നടത്തം മതിയാക്കി പുതിയകാലത്തിൻെറ പ്രതീക്ഷയിലേക്ക് കാലെടുത്തുവെക്കുേമ്പാൾ ഇന്ത്യൻ ചരിത്ര കോൺഗ്രസ് സൃഷ്ടിച്ചത് ഉൾപ്പെടെ ഒേട്ടറെ വിവാദങ്ങളുടെ അനുരണനം ബാക്കി. എങ്കിലും, ജില്ലയുടെ മനസ്സ് അർപ്പിക്കുകയാണ് പുതിയ പ്രതീക്ഷയിലേക്ക്... പുതിയ സ്വപ്നങ്ങളിലേക്ക്... വനിതാമതിൽ ശബരിമല വൈകാരികവിഷയം എന്നതിനപ്പുറം രാഷ്ട്രീയ പാർട്ടികൾക്ക് വോട്ടുരാഷ്ട്രീയത്തിൻെറ ഭാഗമായിരുന്നു. വർഷങ്ങളായി തുടരുന്ന വിശ്വാസങ്ങൾക്ക് വിരുദ്ധമായി ശബരിമലയിൽ വനിതകൾക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു ശബരിമല വിഷയം ആളിക്കത്തിയത്. കോടതിവിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകാനുള്ള സർക്കാറിൻെറ നിലപാട് ഒരുഭാഗത്ത് ആർ.എസ്.എസ്--ബി.ജെ.പി അടക്കമുള്ള സംഘ്പരിവാർ സംഘടനകൾ ആയുധമാക്കിയപ്പോൾ മറുഭാഗത്ത് യു.ഡി.എഫും സമരായുധമാക്കി. ഇതിനെതിരെ സ്ത്രീബോധവത്കരണം ലക്ഷ്യമിട്ട് എൽ.ഡി.എഫ് സംസ്ഥാനവ്യാപകമായി നടത്തിയ വനിതാമതിലിൽ കണ്ണൂരും അണിചേർന്നു. വനിതാമതിലിലൂടെ സംസ്ഥാനം ചരിത്രം സൃഷ്ടിച്ചപ്പോൾ കണ്ണൂർജില്ലയും അതിൻെറ ഭാഗമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.