അക്കിത്തം, സി. രാധാകൃഷ്ണന്‍, വി.എം. കുട്ടി എന്നിവര്‍ക്ക് മലയാള സര്‍വകലാശാല ഡി ലിറ്റ്

അക്കിത്തം, സി. രാധാകൃഷ്ണന്‍, വി.എം. കുട്ടി എന്നിവര്‍ക്ക് മലയാള സര്‍വകലാശാല ഡി ലിറ്റ് തിരൂര്‍: മലയാള സര്‍വകലാശാലയുടെ നാല്‍പത്തിമൂന്നാമത് നിര്‍വാഹകസമിതി യോഗവും ഇരുപത്തിയൊന്നാമത് പൊതുസഭയും നടന്നു. മഹാകവി അക്കിത്തം, ഡോ. സ്കറിയ സക്കറിയ, സി. രാധാകൃഷ്ണന്‍, വി.എം. കുട്ടി എന്നിവര്‍ക്ക് ഡി ലിറ്റ് നല്‍കാന്‍ തീരുമാനിച്ചു. സര്‍ക്കാറില്‍ നിന്ന് ഫണ്ട് ലഭിക്കുന്നതിനനുസരിച്ച് സര്‍വകലാശാലയിലെ അധ്യാപകര്‍ക്ക് പുതുക്കിയ യു.ജി.സി ശമ്പള സ്കെയില്‍ നടപ്പാക്കാനും തീരുമാനിച്ചു. 201819 ൽ ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കിയ 118 വിദ്യാര്‍ഥികള്‍ക്കും എം.ഫില്‍ കോഴ്സ് പൂര്‍ത്തിയാക്കിയ 15 പേര്‍ക്കും ബിരുദം നല്‍കാനുള്ള നിര്‍വാഹകസമിതി ശിപാര്‍ശ പൊതുസഭ അംഗീകരിച്ചു. ഡോ. കെ.കെ.എന്‍. കുറുപ്പ്, ഡോ. സി. രാജേന്ദ്രന്‍, കലാമണ്ഡലം പ്രഭാകരന്‍ എന്നിവരെ പൊതുസഭയിലും ഡോ. കെ.കെ.എന്‍. കുറുപ്പിനെയും ഡോ. സി. രാജേന്ദ്രനേയും നിര്‍വാഹകസമിതിയിലും ഉള്‍പ്പെടുത്തി. പുതുക്കിയ വാര്‍ഷിക ബജറ്റും വരവ് ചെലവ് കണക്കും അംഗീകരിച്ചു. വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ അധ്യക്ഷത വഹിച്ചു. ഡോ. എം.ആര്‍. രാഘവവാരിയര്‍, ഡോ. എ.കെ. നമ്പ്യാര്‍, ഡോ. സി.പി. ചിത്രഭാനു, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, ഡോ. സി. രാജേന്ദ്രന്‍, ഫെറാള്‍ഡ് സേവ്യര്‍, ഗീത, വിജയകുമാര്‍, മുസമ്മില്‍, ഡോ. ടി.കെ. നാരായണന്‍, കലാമണ്ഡലം പ്രഭാകരന്‍, ഡോ. സി.ജെ. കുട്ടപ്പന്‍, കെ.പി. രാമനുണ്ണി, വിദ്യാർഥി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.