ബാരാപോള്‍ പദ്ധതി ഫോര്‍ബേ ടാങ്കില്‍ മധ്യവയസ്‌കൻ മരിച്ചനിലയില്‍

ഇരിട്ടി: ബാരാപോള്‍ മിനി ജലവൈദ്യുതി പദ്ധതിയുടെ ഫോര്‍ബേ ടാങ്കില്‍ മധ്യവയസ്‌കനെ മരിച്ചനിലയില്‍ കണ്ടെത്തി. കച്ചേരിക്കടവിലെ ജോര്‍ജ് മലയില്‍ എന്ന തമ്പിയാണ് (52) മരിച്ചത്. മൂന്നുദിവസം മുമ്പ് ഇയാളെ കാണാതായിരുന്നു. തുടര്‍ന്ന് നടന്ന തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ നടത്തിയ തിരച്ചിലിനിടയില്‍ വ്യാഴാഴ്ച ഫോര്‍ബേ ടാങ്കില്‍നിന്ന് 500 മീറ്റര്‍ അകലെ കനാല്‍ക്കരയില്‍ ഇദ്ദേഹത്തിൻെറ ചെരുപ്പ് കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയും കനാല്‍ കരയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇരിട്ടിയില്‍നിന്നെത്തിയ അഗ്നിരക്ഷ സേനയും പൊലീസും കനാലിലെ വെള്ളം വറ്റിച്ച് ഫോര്‍ബേ ടാങ്കിനുള്ളില്‍ നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകുന്നത് നാട്ടുകാര്‍ തടഞ്ഞു. കെ.എസ്.ഇ.ബിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കനാലില്‍ ആളുകള്‍ വീഴാതിരിക്കാന്‍ സുരക്ഷ ഉറപ്പുവരുത്തണമെന്നും മരിച്ച ജോര്‍ജിൻെറ കുടുംബത്തിന് സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ തുക നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഷീജ െസബാസ്റ്റ്യനും മറ്റ് അംഗങ്ങളും നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്നു. പൊലീസ് കെ.എസ്.ഇ.ബി അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ സുരക്ഷ ഒരുക്കാമെന്നും സംസ്‌കാര ചെലവുകള്‍ വഹിക്കാമെന്നുമുള്ള ഉറപ്പിന്മേല്‍ ഒരു മണിയോടെയാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയത്. മരിച്ച ജോര്‍ജ് അവിവാഹിതനാണ്. പരേതനായ ജോസഫിൻെറയും ത്രേസ്യയുടേയും മകനാണ്. സഹോദരങ്ങൾ: ദേവസ്യ, ചാക്കോ, ജോഷി, ഷിബു, എല്‍സി, മേഴ്സി. irity George death -SADHIK ULIYIL
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.