ഭാരതീയ ജവാൻ കിസാൻ പാർട്ടി; മുൻ​ സൈനികരും രാഷ്​ട്രീയത്തിലേക്ക്​

കണ്ണൂർ: കർഷകരും സൈനികരും യുവാക്കളും രാജ്യത്ത് നേരിടുന്ന കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് ഇവരെ ഒരു കുടക്കീഴിൽ അണിനിരത്താൻ പുതുവത്സരദിനത്തിൽ പുതിയ രാഷ്ട്രീയപാർട്ടി രൂപമെടുക്കുന്നു. കർഷക ആത്മഹത്യരഹിത, അഴിമതിരഹിത, അക്രമരഹിത, സ്ത്രീ-ബാലപീഡന രഹിത ഭാരതത്തിനായി ഒന്നിച്ച് പോരാടേണ്ടതിൻെറ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് 'ഭാരതീയ ജവാൻ കിസാൻ പാർട്ടി' രൂപവത്കരിക്കുന്നതെന്ന് നിയുക്ത ദേശീയ പ്രസിഡൻറ് രാമചന്ദ്രൻ ബാവിലേരി വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. കർഷകരുടെ കടം എഴുതിത്തള്ളുക, സേനയിലിരിെക്ക മരിക്കുന്ന ജവാന്മാരുടെ ആശ്രിതർക്ക് ജോലിനൽകുക, മുൻ സൈനികരോടുള്ള വിവേചനം അവസാനിപ്പിക്കുക, തൊഴിൽരഹിതരായ യുവാക്കൾക്ക് തൊഴിൽ നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജനുവരി ഒന്നിന് ഉച്ച 2.30ന് കണ്ണൂർ ജവഹർ ലൈബ്രറിയിൽ പാർട്ടി പ്രഖ്യാപന കൺവെൻഷൻ ചേരും. കർഷക പ്രതിനിധികളും സാംസ്കാരികനായകരും മുൻ സൈനിക, അർധസൈനിക സംഘടന ഭാരവാഹികളും പങ്കെടുക്കും. ദേശീയ സെക്രട്ടറി സുരേന്ദ്രൻ വടവതി, കോഓഡിേനറ്റർ കെ.എ. തമ്പാൻ, സംസ്ഥാന പ്രസിഡൻറ് എം. രാധാകൃഷ്ണൻ, കൺവീനർ ശാന്തിഭൂഷൺ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.