ഗവർണറുടെ സന്ദർശനം: രാഷ്​ട്രീയ പാർട്ടികൾക്ക്​ പൊലീസി​െൻറ നോട്ടീസ്​

ഗവർണറുടെ സന്ദർശനം: രാഷ്ട്രീയ പാർട്ടികൾക്ക് പൊലീസിൻെറ നോട്ടീസ് കണ്ണൂർ: ശനിയാഴ്ച നടക്കുന്ന ഇന്ത്യൻ ചരിത്ര കോൺഗ്രസ് ഉദ്ഘാടകനായെത്തുന്ന ഗവർണർക്കെതിരെ പ്രതിഷേധം ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് മുഴുവൻ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും ജില്ല പൊലീസ് ചീഫിൻെറ നോട്ടീസ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായുള്ള പ്രക്ഷോഭത്തിൻെറ ഭാഗമായി ഗവർണർക്കെതിരെ ഒരു പ്രതിഷേധ പരിപാടിയും സംഘടിപ്പിക്കരുതെന്ന് നോട്ടീസിൽ നിർദേശിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങളുണ്ടായാൽ നേതാക്കൾക്കെതിരെ കേസെടുത്ത് നഷ്ടപരിഹാരം ഈടാക്കുമെന്നും നോട്ടീസിൽ പറയുന്നു. നോട്ടീസിനെതിരെ മുഴുവൻ രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഗവർണറുടെ സന്ദർശനത്തിൻെറ ഭാഗമായി ജില്ലയിൽ കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയത്. മട്ടന്നൂരിൽ ഗവർണറെ കരിങ്കൊടി കാണിക്കാൻ സാധ്യതയുള്ള ആറ് യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെ മട്ടന്നൂർ വിമാനത്താവളത്തിനടുത്ത വായന്തോട് വെച്ചാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നത് അനുവദിക്കില്ല -പാച്ചേനി കണ്ണൂർ: പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നയത്തിന് തുല്യമായി കേരളത്തിൽ ഇടതുസർക്കാറും നടപടി സ്വീകരിക്കുന്നതിൻെറ തെളിവാണ് ജില്ല പൊലീസ് ചീഫ് രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ നോട്ടീസെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി. നോട്ടീസ് നൽകിയത് പൊലീസ് രാജ് സൃഷ്ടിക്കുന്നതിൻെറ ഭാഗമാണ്. രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്നതിൻെറ വെപ്രാളത്തിൽ ജില്ല പൊലീസ് സൂപ്രണ്ട് സമനില തെറ്റിയ രൂപത്തിൽ പ്രവർത്തിക്കരുത്. നിയമവിരുദ്ധ നടപടികളുമായി നീങ്ങിയാൽ പൊലീസിനെതിരെ നിയമ നടപടികൾ ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.