ആല്‍മരത്തിന് തീപിടിച്ചു

കണ്ണൂര്‍: ദേശീയപാതയില്‍ പള്ളിക്കുന്നില്‍ കൂറ്റന്‍ . വെള്ളിയാഴ്ച രാത്രി 7.30ഓടെയായിരുന്നു സംഭവം. മാലിന്യം കൂട്ടിയിട്ടുകത്തിച്ചതിനെ തുടര്‍ന്ന് തീ മരത്തിലേക്ക് പടരുകയായിരുന്നു. മരത്തിൻെറ മുകള്‍ ഭാഗത്തേക്ക് തീ പടര്‍ന്നതിനെ തുടര്‍ന്ന് വൈദ്യുതി ലൈനുകളും കേബിള്‍ ടി.വിയുടെ ഓപ്റ്റിക് ഫൈബര്‍ കേബിളുകളും നശിച്ചു. കണ്ണൂര്‍ ഫയര്‍ സ്റ്റേഷനിലെ അസി. സ്റ്റേഷന്‍ ഓഫിസര്‍ ടി. അജയൻെറ നേതൃത്വത്തില്‍ ഫയര്‍മാന്‍മാരായ വിനീഷ്, അരവിന്ദ്, നിഖില്‍, സൂരജ്, ഡ്രൈവര്‍ പ്രിയേഷ് എന്നിവരടങ്ങിയ സംഘം അരമണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. തീപിടിത്തത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.