സൂര്യഗ്രഹണം വീക്ഷിച്ചു

മാഹി: ബാലസംഘം തലശ്ശേരി ഏരിയ കമ്മിറ്റി മാഹി മഞ്ചക്കൽ ബോട്ട് ഹൗസിൽ 300ഓളം കുട്ടികൾക്ക് വലയ സൂര്യഗ്രഹണം വീക്ഷിക്കാൻ സൗകര്യമൊരുക്കി. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രത്യേകം തയാറാക്കിയ സൗര കണ്ണട ഉപയോഗിച്ചാണ് കുട്ടികൾ സൂര്യഗ്രഹണം വീക്ഷിച്ചത്. കെ.കെ. മണിലാൽ സൂര്യഗ്രഹണത്തെക്കുറിച്ച് ക്ലാസെടുത്തു. 200ഓളം കുട്ടികൾ പങ്കെടുത്ത ഘോഷയാത്രയുണ്ടായി. ന്യൂമാഹി ടൗണിൽനിന്ന് പുറപ്പെട്ട് പുത്തലത്ത് അവസാനിച്ച ഘോഷയാത്രയിൽ ക്രിസ്മസ് അപ്പൂപ്പന്മാരും മുത്തുക്കുടകളും അകമ്പടിയായി. ശാസ്ത്ര പഠന ക്യാമ്പ് ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് ഫിദ പ്രദീപ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ യു.ടി. സതീശൻ, കെ.പി. സുനിൽകുമാർ, വി.കെ. സുരേഷ് ബാബു, പി. സുജിത്ത്, അർഷദ് പൊന്ന്യം എന്നിവർ സംസാരിച്ചു. അക്ഷയ് രവീന്ദ്രൻ, സാനന്ദ് മഞ്ചക്കൽ, ശ്രീരാഗ് കതിരൂർ, ദിവ്യ വളവിൽ, റോഷൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.