കുടുംബസംഗമം

മാഹി: അഴിയൂർ ചന്ത്രോത്ത് ഉദ്ഘാടനം ഡോ. വിള രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. കണ്ണൂർ എക്സൈസ് ഡെപ്യൂട്ടി കമീഷണർ പി.കെ. സുരേഷ് സംസാരിച്ചു. മൻെറലിസ്റ്റ് ഷിനോജ് മനോളി മൈൻറ് മിറാക്കിൾ ഷോ നടത്തി. തറവാട്ടിലെ മുതിർന്ന കാരണവർ സി.വി. അബ്ദുല്ലയെ പൊന്നാട അണിയിച്ച് ആദരിച്ചു. നാല് തലമുറയിൽപ്പെട്ട 120 അംഗങ്ങൾ പങ്കെടുത്തു. കുടുംബത്തിലെ മറ്റ് മുതിർന്ന അംഗങ്ങൾക്ക് സ്നേഹോപഹാരം നൽകി. എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ഫാത്തിമത്ത് ഷഹാനയെയും മറ്റ് മത്സര പരീക്ഷകളിലെ വിജയികളെയും അനുമോദിച്ചു. കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി. സി.വി. റഹനാസ്, ഫൈസൽ ചെള്ളത്ത്, ഫൈസൽ പട്ടേൽത്താഴം, ഫൈസൽ മാൻഷെയർ, ചാസ്ല, റമീസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.