സമസ്തയുടെ ബഹുജന റാലി പ്രതിഷേധക്കടലായി

തളിപ്പറമ്പ്: പൗരത്വം ഔദാര്യമല്ല, അവകാശമാണ് എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച്, പൗരത്വ ഭേദഗതി നിയമത്തിനെതിരെ തളിപ്പറമ്പ് മേഖല സമസ്ത കോഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ ആയിരങ്ങൾ പങ്കെടുത്ത ബഹുജന പ്രതിഷേധ റാലി സംഘടിപ്പിച്ചു. സയ്യിദ് നഗറില്‍നിന്ന് ആരംഭിച്ച പ്രതിഷേധ റാലി, മതത്തിൻെറ പേരില്‍ രാജ്യത്തെയും ജനങ്ങളെയും വെട്ടിമുറിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് താക്കീതായി മാറി. സമസ്ത തളിപ്പറമ്പ് താലൂക്ക് മുശാവറ, മേഖല കോഒാഡിനേഷന്‍ കമ്മിറ്റി, സുന്നി യുവജന സംഘം, എസ്.കെ.എസ്.എസ്.എഫ്, മദ്റസ മാനേജ്‌മൻെറ് അസോസിയേഷന്‍, സുന്നി മഹല്ല് ഫെഡറേഷന്‍ എന്നിവയുടെ എല്ലാ ഘടകങ്ങളുടെയും നേതാക്കളും അണികളും റാലിയിൽ അണിനിരന്നു. കിലോമീറ്ററോളം സയ്യിദ് നഗർ, മന്ന, മദ്റസ, കപ്പാലം, മെയിന്‍ റോഡ് വഴി ദേശീയപാത ചിറവക്കിലൂടെ കാക്കാത്തോട് ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. ചുഴലി മുഹ്യുദ്ദീന്‍ ബാഖവി, അബ്ദുശുക്കൂര്‍ ഫൈസി, മുഹമ്മദ് ഇബ്‌നു ആദം, കെ.കെ. മുഹമ്മദ് ദാരിമി, ഉമര്‍ നദ്‌വി, സിദ്ദീഖ് ദാരിമി ബക്കളം, സഈദ് ഹാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.