അമ്മമനസ്സുകൾക്ക് പഠനപദ്ധതി

തലശ്ശേരി: സർദാർ ചന്ത്രോത്ത് മെമ്മോറിയൽ ട്രസ്റ്റിൻെറയും ഓങ് ത്രെ ട്രെയിനിങ് സൻെററി‍ൻെറയും ആഭിമുഖ്യത്തിൽ ആധുനിക സാമൂഹിക അന്തരീക്ഷത്തിൽ അമ്മമനസ്സുകൾക്ക് കരുത്തു വർധിപ്പിക്കാൻ അപൂർവ പഠന പരിശീലന പദ്ധതി ആരംഭിക്കുന്നു. അമ്മമാർക്ക് ആധുനിക ജീവിത രീതിയിലെ മാറ്റങ്ങൾ ഉൾക്കൊള്ളാനും കൂടുതൽ കരുത്ത് നേടുന്നതിനും സഹായിക്കുന്ന വിവിധ പഠന വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് പദ്ധതി ആരംഭിക്കുന്നത്. സ്ത്രീ ശാക്തീകരണം, വ്യക്തിത്വ വികസനം, ആരോഗ്യ സംരക്ഷണം, ഇംഗ്ലീഷ് പരിജ്ഞാനം, കമ്പ്യൂട്ടർ പരിശീലനം, സോഷ്യൽ മീഡിയ, പാരൻറിങ്, വർക്ക് ലൈഫ് ബാലൻസ്, ടൈം മാനേജ്മൻെറ്, ഹോം സയൻസ്, സ്വയം തൊഴിൽ പരിശീലനം, നിയമ അവബോധം തുടങ്ങി വിവിധ വിഷയങ്ങളിൽ വിദഗ്ധർ നേതൃത്വം നൽകും. തലശ്ശേരി ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിന് എതിർവശത്തുള്ള ഓങ് ത്രെ ഓഡിറ്റോറിയത്തിൽ തിങ്കളാഴ്ച രാവിലെ ഒമ്പതരക്ക് പ്രഫ. എ.പി. സുബൈർ പഠനപദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.